Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Accidents

Kannur

വ​ർ​ധി​ക്കു​ന്ന വാ​ഹ​നാ​പ​ക​ടം; അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണം

മ​ട്ട​ന്നൂ​ർ: ജി​ല്ല​യി​ൽ ഇ​ട​യ്ക്കി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​കെ. സ​നോ​ജ് എം​എ​ൽ​എ ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് ക​ത്തുന​ൽ​കി. ഇ​രി​ട്ടി-മ​ട്ട​ന്നൂ​ർ കെ​എ​സ്ടി​പി റോ​ഡി​ൽ കൂ​ര​ൻ​മു​ക്കി​ൽ ജൂ​ലൈ ഒ​ന്നി​നു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ കൊ​ളാ​രി​യി​ലെ അ​ച്ഛ​നും മ​ക​നു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മേ​ലെ ചൊ​വ്വ-മ​ട്ട​ന്നൂ​ർ റോ​ഡി​ൽ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ കും​ഭ​ത്ത് കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​യ്ക്ക​കം ആ​റു​പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ജി​ല്ല​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ​ല​തും പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ജി​ല്ല​യി​ലെ അ​പ​ക​ട​മു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി അ​വി​ട​ങ്ങ​ളി​ൽ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ളു​ടെ സ്പീ​ഡ് പ​രി​ശോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​നി​യും റോ​ഡി​ൽ മ​നു​ഷ്യ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ക​ള​ക്‌​ട​ർ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി.​കെ. സ​നോ​ജ് എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യ​ത്.

Latest News

Corehub Up